എന്‍റെ മുഖം വാടിയാല്‍

Malayalam Christian Song

എന്‍റെ മുഖം വാടിയാല്‍ ദൈവത്തിന്‍ മുഖം വാടും എന്‍ മിഴികള്‍ ഈറനണിഞ്ഞാല്‍ ദൈവത്തിന്‍ മിഴി നിറയും (2) 1 ഞാന്‍ പാപം ചെയ്തകന്നീടുമ്പോള്‍ ദൈവത്തിന്‍ ഉള്ളം തേങ്ങും (2) ഞാന്‍ പിഴകള്‍ ചൊല്ലീടുമ്പോള്‍ ദൈവത്തിന്‍ കരളലിയും ഞാന്‍ പാപം ചെയ്തകന്നീടുമ്പോള്‍ ദൈവത്തിന്‍ ഉള്ളം തേങ്ങും ഞാന്‍ പിഴകള്‍ ചൊല്ലീടുമ്പോള്‍ ദൈവത്തിന്‍ കരളലിയും (എന്‍റെ..) 2 ഞാന്‍ നന്മകള്‍ ചെയ്തീടുമ്പോള്‍ ദൈവത്തിന്‍ മനം തുടിക്കും (2) അവനെന്നെ തോളിലെടുക്കും സ്നേഹത്താല്‍ താലോലിക്കും ഞാന്‍ നന്മകള്‍ ചെയ്തീടുമ്പോള്‍ ദൈവത്തിന്‍ മനം തുടിക്കും അവനെന്നെ തോളിലെടുക്കും സ്നേഹത്താല്‍ താലോലിക്കും (എന്‍റെ..)
Malayalam