എപ്പോഴും ഞാന്‍ സന്തോഷിക്കും

Malayalam Christian Song

എപ്പോഴും ഞാന്‍ സന്തോഷിക്കും എന്‍ യേശു എന്‍റെ ഗാനം എല്ലാടവും ആഘോഷിക്കും എന്‍ രക്ഷകന്‍റെ ദാനം യേശുവേ നീ സ്വര്‍ഗ്ഗത്തില്‍ എന്‍റെ നാമം എഴുതി ആരും എടുക്കാത്ത ഈ ഭാഗ്യമെന്‍ സന്തോഷം 1 നിന്‍ രാജ്യത്തിന്‍ ഒരന്യനായ്‌ ഭുവിയിവന്നുഴന്നു നീ വന്നതാലെ ധന്യനായ്‌ പ്രവേശനം നീ തന്നു (യേശുവേ..) 2 മഹത്വമുള്ള രക്ഷകാ നീ തന്നെ സ്വര്‍ഗ്ഗ വാതില്‍ സ്വര്‍ഗീയ ഗീതങ്ങള്‍ ഇതാ ധ്വനിക്കുന്നെന്‍റെ കാതില്‍ (യേശുവേ..) 3 ഈ ലോകത്തില്‍ ഓര്‍ മാനവും-എനിക്കില്ലെങ്കിലെന്ത്? സ്വര്‍ഗ്ഗീയ പേരും സ്ഥാനവും-തരും എന്‍ ദിവ്യബന്ധു (യേശുവേ..) 4 തന്‍ ന്യായ തീര്‍പ്പു കേള്‍ക്കുമ്പോള്‍-അനേകര്‍ ഭ്രമിച്ചീടും എനിക്കോ യേശുരാജന്‍ ചൊല്‍-നിത്യാനന്ദം നല്‍കീടും
Malayalam