ഏതു നേരത്തും പ്രാർത്ഥന

Malayalam Christian Song

ഏതു നേരത്തും പ്രാർത്ഥന ചെയ്വാൻ എഴകളെ പ്രാപ്തരാക്കു ഇടവിടാതെന്നും സ്തോത്രം കരേറ്റാൻ അധരങ്ങളെ നീ തുറക്കണമേ എന്നെന്നും നിൻ വക ആവാൻ നിൻ പാദം കൂമ്പിടുവാൻ അർപ്പിക്കുന്നു ഞങ്ങൾ തിരുമുമ്പിൽ നാഥാ ഏഴകളെ സ്വീകരിക്കു ലോകാന്ധകാരത്തിൽ വെളിച്ചമായി ആപൽവേളയിൽ അഭയമായി പാപികളാകുന്ന ഞങ്ങൾക്കെന്നും നൽവഴി കാട്ടിടണേ;- എന്നെന്നും... നീ ചെയ്ത നന്മകൾ മറന്നിടാതെ നന്ദിയോടെന്നെന്നും ജീവിക്കുവാൻ ദീപ്തമാകുന്ന തിരുവചനം നൽകി നീ നയിച്ചീടണേ;- എന്നെന്നും...
Malayalam
10 views