ഒന്നുമില്ലായ്കയില്‍ നിന്നെന്നെ

Malayalam Christian Song

ഒന്നുമില്ലായ്കയില്‍ നിന്നെന്നെ നിന്നുടെ ഛായയില്‍ സൃഷ്ടിച്ചു നിത്യമായി സ്നേഹിച്ചെന്നെ നിന്റെ പുത്രനെ തന്നു രക്ഷിച്ചു നീ നിന്‍ മഹാ കൃപയ്ക്കായ് നിന്നെ ഞാന്‍ സ്തുതിച്ചിടുമെന്നും (2) 1 ഈ ലോകത്തില്‍ വന്നേശു എന്റെ മാലൊഴിപ്പാന്‍ സഹിച്ചു ബഹു പീഡകള്‍ സങ്കടങ്ങള്‍ പങ്ക- പ്പാടുകള്‍ നീചമരണവും... (നിന്‍ മഹാ..) 2 മോചനം വീണ്ടും ജനനവും നീച പാപി എന്നില്‍ വസിപ്പാന്‍ നിന്നാത്മാവിന്റെ ദാനവും നീ തന്നു സ്വര്‍ഗ്ഗാനുഗ്രഹങ്ങളും... (നിന്‍ മഹാ..) 3 അന്ന വസ്ത്രാദി നന്മകളെ എണ്ണമില്ലാതെന്മേല്‍ ചൊരിഞ്ഞു തിന്മകള്‍ സര്‍വ്വത്തില്‍ നിന്നെന്നെ കണ്മണിപോലെ കാക്കുന്നു നീ... (നിന്‍ മഹാ..) 4 നാശമില്ലാത്തവകാശവും യേശുവിന്‍ ഭാഗ്യസന്നിധിയ
Malayalam