ഒരിക്കല്‍ യേശുനാഥന്‍ ഗെലീലി

Malayalam Christian Song

ഒരിക്കല്‍ യേശുനാഥന്‍ ഗെലീലി കടല്‍ത്തിരയില്‍ തോണിയേറി വലവീശിപ്പോണോരെക്കണ്ടേ അവരോടന്നു ചൊല്ലി സ്നേഹമോടെ ദൈവദൂതുകള്‍ (ഒരിക്കല്‍..) അലകടലില്‍ അലയും മുക്കുവരേ ഒരുമയോടെ വരുവിന്‍ കര കയറാം (2) (ഒരിക്കല്‍..) 1 വലകള്‍ മാറിമാറി അലകടലില്‍ വീശിനോക്കി വെറുതേ തോണിയുമായ്‌ അവരുഴറുമ്പോള്‍ ചെറുമീന്‍ പോലുമില്ലാതവരലയുമ്പോള്‍ (2) വരുവിന്‍ വലയെറിയിന്‍ നിറയും വല വലിക്കിന്‍ മനസ്സിന്‍റെ അമരത്തെ ഗുരുവരുളുന്നു മാനവരെ നേടുന്നോരായിരിക്കുക ഇവിടെ മാനവര്‍ക്കു മോക്ഷദീപമാവുക നിങ്ങള്‍ (അലകടലില്‍..) 2 അലകള്‍ ചീറിവരും ആ കടലില്‍ ശിഷ്യഗണം ഉലയും തോണി തുഴഞ്ഞിടറി നീങ്ങുമ്പോള്‍ തിരയില്‍ തോണിയുലഞ്ഞവരലയുമ്പോള്‍ (2) അരുതേ ഭയമരുതേ ഇരുളില്‍
Malayalam
1 views