അക്കരയ്‌ക്ക് യാത്ര ചെയ്യും

Malayalam Christian Song

അക്കരയ്‌ക്ക് യാത്ര ചെയ്യും സീയോന്‍ സഞ്ചാരി ഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ട (2) കാറ്റിനെയും കടലിനെയും നിയന്ത്രിപ്പാന്‍ കഴിവുള്ളോന്‍ പടകിലുണ്ട് (2) (അക്കരയ്ക്ക്..) 1 വിശ്വാസമാം പടകില്‍ യാത്ര ചെയ്യുമ്പോള്‍ തണ്ടു വലിച്ചു നീ വലഞ്ഞീടുമ്പോള്‍ (2) ഭയപ്പെടേണ്ട കര്‍ത്തന്‍ കൂടെയുണ്ട് അടുപ്പിക്കും സ്വര്‍ഗ്ഗീയ തുറമുഖത്ത് (2) (അക്കരയ്ക്ക്..) 2 എന്‍റെ ദേശം ഇവിടെയല്ല ഇവിടെ ഞാന്‍ പരദേശവാസിയാണല്ലോ (2) അക്കരെയാണ് എന്‍റെ ശാശ്വതനാട് അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട് (2) (അക്കരയ്ക്ക്..) 3 കുഞ്ഞാടതിന്‍ വിളക്കാണ് ഇരുളൊരു ലേശവുമവിടെയില്ല (2) തരുമെനിക്ക് കിരീടമൊന്ന് ധരിപ്പിക്കും അവന്‍ എന്നെ ഉത്സവവസ്ത്രം (2) (അക്കരയ്ക്ക്
Malayalam