കണ്ടോ കുരിശുമരത്തില്‍

Malayalam Christian Song

കണ്ടോ കുരിശുമരത്തില്‍-മശിഹാ തൂങ്ങി കൊണ്ടു മരിച്ചു നിലത്തില്‍ ചരണങ്ങള്‍ 1. അക്രമത്താല്‍ നരകേ-ഒക്കെയും വീഴുമെന്നു ദുഃഖം മനസ്സില്‍ തിങ്ങി-മെയ്ക്കും മുറിവതേറ്റു (കണ്ടോ..) 2. സകല ഭുവനമൊരു-ശകല [1]പ്രമാണമുള്ളോന്‍ അഖില വാസികള്‍ക്കൊരു-ഗതി വരുത്തിടാനിന്നു (കണ്ടോ..) 3. നാവു വരണ്ടു ദാഹം നോവും കൊണ്ടുടല്‍ തള- ര്‍ന്നാകാശ ഭൂമദ്ധ്യേ നി-രാധാരം തൂങ്ങുന്നതു (കണ്ടോ..) 4. ജ്യോതിര്‍മയനവന്‍റെ-വേദന സഹിയാഞ്ഞോ, ആദിത്യനും വിറച്ചു-ഖേദം പൂണ്ടിരുളുന്നു (കണ്ടോ..) 5. തന്‍ മെയ്യിന്‍ മുറിവില്‍ നി-ന്നിന്നിലത്തില്‍ ചൊരിഞ്ഞ പൊന്‍ [2]കുരുതി ജലത്തി-ന്നെന്തു പകരമുണ്ട്? (കണ്ടോ..) 6. എന്‍ ആത്മ സ്നേഹിതാ നീ-നിന്‍ പുണ്യത്താലടിയ- ന്നെ
Malayalam