കന്നട-ചായ്പുതാളം

Malayalam Christian Song

കന്നട-ചായ്പുതാളം 1. അയ്യയ്യോ മഹാ ആശ്ചര്യം ഇതയ്യോ യേശുദേവന്‍-പ്രിയനാഥന്‍- നില്‍ക്കുന്ന ഭാവത്തെ നോക്കി ചിന്ത ചെയ്‍വിന്‍ 2. പുഴുവാം പീലാത്തോസിന്‍ മുന്‍പിലതാ പുണ്യനാഥന്‍-പൂര്‍ണ്ണദേവന്‍ (നില്‍ക്കുന്ന..) 3. ആടുപോല്‍-അനങ്ങാതെ പൊന്നുടയോന്‍ [1]പാടുനേടാന്‍-നമ്മെ നേടാന്‍ (നില്‍ക്കുന്ന..) 4. തിരുവുള്‍-ഇരിപ്പെന്തിതാര്‍ക്കറിയാം? ദേവജാതന്‍-ഭൂവിന്‍ നാഥന്‍ (നില്‍ക്കുന്ന..) 5. ജഗത്തിന്‍-പാപ ഭാരത്താല്‍ ഞരങ്ങി സ്വര്‍ഗ്ഗനാഥന്‍ ഉള്‍ കലങ്ങി (നില്‍ക്കുന്ന..) 6. നിനക്കായ്‌-കേള്‍ക്ക കല്ലാം പാപി നെഞ്ചേ നിര്‍മ്മലന്‍ താന്‍-നിത്യദേവന്‍ (നില്‍ക്കുന്ന..) [1]കഷ്ടതയിലൂടെ നമ്മെ നേടാന്‍
Malayalam