കരുണയുള്ള ദൈവമേ കനിവു

Malayalam Christian Song

കരുണയുള്ള ദൈവമേ കനിവു തോന്നണമേ പാപിയാണെങ്കിലും അലിവു തോന്നണമേ (2) 1 അറിയാതെ ചെയ്തൊരു അപരാധമൊക്കെയും മറന്നീടണെ എന്‍റെ കരുണാമയാ (2) പാപത്തിന്നാഴിയില്‍ വീഴാതെയെന്നുമേ കാത്തീടണേ എന്‍റെ കാരുണ്യമേ (2) (കരുണയുള്ള..) 2 കദനങ്ങള്‍ മാനസേ വന്നീടും നേരവും തളരാതെ എന്നെ നീ കാത്തീടണേ (2) കനിവിന്‍റെ ചാലുകള്‍ ഹൃദയത്തിന്നുള്ളിലായ്‌ തീര്‍ത്തീടണേ എന്‍റെ സ്നേഹ താതാ (2) (കരുണയുള്ള..)
Malayalam