അക്കരെ നാട്ടിലെൻ

Malayalam Christian Song

അക്കരെ നാട്ടിലെൻ വാസമേകിടാൻ അൻപെഴും നായകൻ വന്നിടാറായ് നമ്മെ വീണ്ടതാം യേശു നായകൻ വീണ്ടും വന്നിടാൻ കാലമായല്ലോ ദൂതരിൻ ആരവം കേട്ടിടാറായ് കർത്തനിൻ കാഹളം ധ്വനിച്ചിടാറായ്(2) വിണ്ണതിൽ നിത്യമാം വാസമൊരുക്കി വന്നിടും രക്ഷകൻ മേഘവാഹനെ(2);- നമ്മെ... ദൈവം തൻ മക്കളിൻ കണ്ണുനീരെല്ലാം പൂർണ്ണമായ് മായ്ച്ചിടും നാളടുത്തിതാ(2) ചേരും നാം വേഗത്തിൽ കർത്തൻ സന്നിധേ പാടും നാം നിത്യവും ഹല്ലെലൂയ്യാ(2);- നമ്മെ... വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ വാഗ്ദത്ത നാടതിൽ ചേർത്തിടും നമ്മെ(2) ശുദ്ധരേ വേഗം നാം ഉണർന്നീടുവിൻ കർത്തനിൻ വേലയെ തികച്ചീടുവീൻ(2);- നമ്മെ...
Malayalam