ഉണ്ടെനിക്കായൊരു മോക്ഷവീട്
ഇണ്ടലകന്നു ഞാന്‍ വാഴുമങ്ങ്
ദൈവമുണ്ട് അങ്ങ് പുത്രനുണ്ട്
ആത്മാവുണ്ട് ദൈവദൂതരുണ്ട്
കൂടാരമാകുന്ന എന്‍ ഭവനം
വിട്ടകന്നാലെനിക്കേറെ ഭാഗ്യം
കൈകളാല്‍ തീര്‍ക്കാത്ത മോക്ഷ വീട്ടില്‍
വേഗമായിട്ടങ്ങു ചെന്നു ചേരും (ഉണ്ടെ..)
2
കര്‍ത്തനേശു തന്റെ പൊന്‍കരത്താല്‍
ചേര്‍ത്തിടുമായതിലെന്നെയന്ന്
ഒട്ടുനാള്‍ കണ്ണുനീര്‍ പെട്ടതെല്ലാം
പെട്ടന്ന് നീങ്ങിടുമേ തിട്ടമായ് (ഉണ്ടെ..)
3
പോകാമെനിക്കെന്റെ രക്ഷകന്റെ
രാജ്യമതിനുള്ളില്‍ വാസം ചെയ്യാം
രോഗം ദുഃഖം പീഢയൊന്നുമില്ല
ദാഹം വിശപ്പുമങ്ങൊട്ടുമില്ല (ഉണ്ടെ..)
4
ഈ വിധമായുള്ള വീട്ടിനുള്ളില്‍
പാര്‍ക്കുവാനെന്നുള്ളം വാഞ്ചിക്കുന്നു
എന്നു ഞാന്‍ ചെന്നങ്ങു ചേരുമതില്‍
പിന