കൂടെയുള്ള കൂട്ടുകാരനേശു

Malayalam Christian Song

കൂടെയുള്ള കൂട്ടുകാരനേശു കൂട്ടുകൂടാന്‍ വന്നിടുന്ന യേശു (2) ആഹാ എത്ര ആനന്ദം എത്ര സന്തോഷം യേശുനാഥന്‍ എന്നുമെന്നും കൂടെയുള്ളതാല്‍ (2) പാടിടാം നാം ആടിടാം നാം ഘോഷിച്ചിടാം യേശുവിന്‍ നാമം 1 പ്രതികൂലവേളകളില്‍ കൂടെയുള്ളവന്‍ സന്തോഷനേരത്തും കൂടെയുള്ളവന്‍ (2) ഉപദേശം നല്‍കിയെന്നും നടത്തുന്നവന്‍ യേശുനാഥന്‍ എന്നും നല്ല കൂട്ടുകാരന്‍ (2) 2 ഏകാന്തവേളകളില്‍ കൂടെയുള്ളവന്‍ ആശ്വാസം എകിടുവാന്‍ കൂടെയുള്ളവന്‍ (2) ആപത്തനര്‍ത്ഥങ്ങളില്‍ കാത്തിടുന്നവന്‍ യേശുനാഥന്‍ എന്നും നല്ല കൂട്ടുകാരന്‍ (2)
Malayalam