ക്യാല്‍ - ആദിതാളം

Malayalam Christian Song

 ക്യാല്‍ - ആദിതാളം പല്ലവി ഈ ചെറു പൈതങ്ങളെ (ലിനെ) ഏറ്റുകൊള്‍ ഈശോ. അനുപല്ലവി പാരില്‍ ശിശുവായ് വന്ന പരനേ രക്ഷാകരനേ - (ഈ..) ചരണങ്ങള്‍ 1. പണ്ടു ബാലരെ കൈയ്യി-ലെടുത്തനുഗ്രഹിച്ചോനേ "പൈതങ്ങള്‍ എന്‍മുന്‍ വരാന്‍ വിടുവിന്‍" എന്നുരച്ചോനേ - (ഈ..) 2. ബാലകരോടു സ്നേഹം - ഏറിയ നല്‍ പിതാവേ പക്ഷത്തോടീ ബാലരെ (നെ,യെ) തിരുപുത്രരാ (ത്രനാ,ത്രിയാ) ക്കേണമേ - (ഈ..) 3. ബാലര്‍ക്കും മോക്ഷഭാഗ്യം - ഒരുക്കിയ രക്ഷകനേ യാഗമായ്‌ ബാലര്‍ക്കായും മരിച്ച ദൈവകുഞ്ഞാടെ - (ഈ..) 4. സ്നാനത്തോടെ വിശുദ്ധാ-ത്മാവെ അരുളേണമേ നല്ല നിന്മക്കളാ(കനാ,കളാ)യി വളര്‍ത്തി പാലിക്കേണമേ - (ഈ..)
Malayalam