ക്ഷീണിച്ചോനേ വരിക, ആശ്വാസം

Malayalam Christian Song

'ക്ഷീണിച്ചോനേ വരിക, ആശ്വാസം ഞാന്‍ തരും' ഈ വാഴ്ത്തപ്പെട്ട ശബ്ദം, കേള്‍ക്കുന്നതിന്‍പമാം അനുഗ്രഹവും മാപ്പും, കൃപാ കടാക്ഷവും അനന്തമോദം അന്‍പും, അരുളിച്ചെയ്യുന്നു. 2 'പൈതങ്ങളേ വരിക - വെളിച്ചം ഞാന്‍ തരും' ഈ സ്നേഹ ശബ്ദം കേട്ടു, ഇരുളകന്നീടും, സന്താപത്താല്‍ നിറഞ്ഞ, അനാഥരായ നാം പ്രകാശം കണ്ടു പാടി, ആഹ്ലാദിച്ചീടുമാം 3 'നിര്‍ജ്ജീവിയേ വരിക, ഹാ! ജീവന്‍ ഞാന്‍ തരും' ഈ ശാന്തശബ്ദം കേട്ടു, വന്‍ പോരും തീര്‍ന്നീടും, ശത്രുക്കള്‍ ഗര്‍ജ്ജിച്ചാലും, പോര്‍ നീണ്ടു നിന്നാലും അശക്തര്‍ ഞങ്ങളെയും, നീ ശക്തരാക്കീടും 4 'എന്നെ സമീപിച്ചോരെ, ത്യജിക്കയില്ല ഞാന്‍' ഈ യേശുവിന്‍റെ സ്നേഹം, സന്ദേഹം നീക്കും താന്‍ അയോഗ്യര്‍ നാമായാലും, പാപിഷ
Malayalam