ചങ്കിനകത്തൊരു പിടപിടപ്പായ്

Malayalam Christian Song

ചങ്കിനകത്തൊരു പിടപിടപ്പായ് നെഞ്ചിനകത്തൊരു തുടുത്തുടിപ്പായ് കൂപ്പിയ കൈകളാൽ നിരനിരയായ് വട്ടത്തിലുള്ളൊരു ഈശോയെ പുൽകാൻ ഉവ്വാവു മാറ്റുന്ന ഈശോയിതല്ലേ ഉമ്മവച്ചുറക്കുന്ന ഈശോയിതല്ലേ കുഞ്ഞനായി വന്നിതാ- ദ്യമായി നാവിൽ കൂടെയായിരിക്കുവാൻ ഇന്നു മെന്നും തുള്ളിതുളുമ്പിടും എന്നുടെ നാവും താള മടിച്ചു പോയി എന്നുടെ ചങ്കും എന്തൊരൽഭുത മിന്നെന്തി നാവോ തേങ്ങി കരഞ്ഞുപോയി ഞാനറിയാതെ
Malayalam