ചാവതാമെന്നിൽ ജീവൻ നൽകുകേ

Malayalam Christian Song

ചാവതാമെന്നിൽ ജീവൻ നൽകുകേ ദൈവാത്മാവേ ഇപ്പോൾ ചേരുക എന്നിൽ ഞാൻ ചാരീടുവാൻ (ദൈവാ..) 2 പാപത്തെപ്പറ്റി ദു:ഖിപ്പാനെന്നെ ദൈവാത്മാവേ ഇപ്പോൾ പാപത്തിൻ ദോഷം നന്നായ്‌ കാണിക്ക (ദൈവാ..) 3 യേശുവിലെനിക്കാശ നൽകുക ദൈവാത്മാവേ ഇപ്പോൾ യേശുവിൻ ഭംഗി എന്നെ കാട്ടുക (ദൈവാ..) 4 പ്രാർത്ഥനയതിൽ ശക്തനാക്കെന്നെ ദൈവാത്മാവേ ഇപ്പോൾ തീർത്തരുളീടുകെന്‍റെ കേടുകൾ (ദൈവാ..) 5 ചിത്തമായതിൽ ശുദ്ധി നൽകുക ദൈവാത്മാവേ ഇപ്പോൾ ശക്തിയിൽ എന്നെ നീ വളർത്തുക (ദൈവാ..) 6 യേശുവിനു നൽ ദാസനാക്കെന്നെ ദൈവാത്മാവേ ഇപ്പോൾ നീ നിറയ്ക്കെന്നെ നിൻ വചനത്താൽ (ദൈവാ..)
Malayalam