ജാവളി

Malayalam Christian Song

ജാവളി പല്ലവി നിന്‍റെ ഹിതം പോലെയെന്നെ നിത്യം നടത്തീടേണമേ അനുപല്ലവി എന്‍റെ ഹിതം പോലെ അല്ലേ എന്‍ പിതാവേ എന്‍ യഹോവേ (നിന്‍റെ..) ചരണങ്ങള്‍ 1. ഇന്‍പമുള്ള ജീവിതവും-ഏറെ ധനം മാനങ്ങളും തുന്‍പമറ്റ സൌഖ്യങ്ങളും-ചോദിക്കുന്നില്ലേ അടിയാന്‍ (നിന്‍റെ..) 2. നേരു നിരപ്പാം വഴിയോ-നീണ്ട നടയോ കുറുതോ പാരം കരഞ്ഞോടുന്നതോ-പാരിതിലും ഭാഗ്യങ്ങളോ (നിന്‍റെ..) 3. അന്ധകാരം ഭീതികളോ-അപ്പനേ പ്രകാശങ്ങളോ എന്തു നീ കല്പ്പിച്ചീടുന്നോ-എല്ലാം എനിക്കാശീര്‍വാദം (നിന്‍റെ..) 4. ഏതു ഗുണമെന്നറിവാന്‍-ഇല്ല ജ്ഞാനമെന്നില്‍ നാഥാ നീ തിരുനാമം നിമിത്തം-നീതിമാര്‍ഗ്ഗത്തില്‍ തിരിച്ചു (നിന്‍റെ..) 5. അഗ്നി മേഘത്തൂണുകളാല്‍-അടിയനെ എന്നും നടത്തി അനുദിനം ക
Malayalam