ഞാന്‍ പൂര്‍ണ്ണ മനസ്സാല്‍

Malayalam Christian Song

ഞാന്‍ പൂര്‍ണ്ണ മനസ്സാല്‍ നിന്നെ സ്നേഹിച്ചീടുമെന്നേശുവേ, ഞാന്‍ നിത്യം വാഞ്ഛയാല്‍ നിന്‍റെ പിന്നാലെ ഞാനെന്‍ ജീവനെ; എന്നന്ത്യ നേരമാം വരെ എന്‍ നെഞ്ചില്‍ താമസിക്കുകേ. 2 ഞാന്‍ സ്നേഹിക്കും നിന്നെത്തന്നെ എന്‍ ശ്രേഷ്ഠനാം നല്‍ സ്നേഹിതാ, നീ ദൈവത്തിന്‍ കുഞ്ഞാടത്രേ നീ എന്‍റെ രക്ഷകന്‍ സുതാ; എന്നും ഞാനാശിക്കും നിന്നെ, എന്നെന്നേയ്ക്കും പാടും നിന്നെ. 3 നിന്നെപ്പറ്റാതെ വീണനായ്‌ ഞാന്‍ ദോഷം ചെയ്തു ചുറ്റിപ്പോയ് സ്വര്‍ഗ്ഗം വിട്ടേറെ ദൂരെ ആയ് ഇഹത്തെ അന്‍പായ്‌ പറ്റിപ്പോയ്‌ ഇപ്പോള്‍ നിന്നെ സ്നേഹിച്ചതു നീ തന്നെ ചെയ്ത ദയവു. 4 ഞാന്‍ നിന്നെ സൌഖ്യ വാഴ്വിലും സ്നേഹിക്കുമെന്‍റെ കര്‍ത്താവേ, ഞാന്‍ നിന്നെ കഷ്ടനാളിലും സ്നേഹിക്കുമെന
Malayalam