തട്ടി തട്ടി നില്പതാര്‍ ?

Malayalam Christian Song

1. തട്ടി തട്ടി നില്പതാര്‍ ? കാത്തു കാത്തു നില്പതാര്‍ ? രാജതുല്യനാം സഞ്ചാരി സ്വര്‍ഗ്ഗലോക നായകന്‍ ചിത്തമേ ഉണര്‍ന്നുതേറി ഉള്‍ തുറക്കയില്ലയോ? 2. വീണ്ടും തട്ടുന്നത്ഭുതന്‍, കാത്തു നില്‍ക്കുന്നുന്നതന്‍ ധൂള്‍ തുരുമ്പും പൂണ്ടു വാതില്‍ കീല്‍ ഉണങ്ങിപ്പോയല്ലോ; കാടുകള്‍ പടര്‍ന്നു നീക്കല്‍ പാടില്ലാതെ ആയല്ലോ. 3. ഹാ! ഇതെത്ര അത്ഭുതം, തട്ടി തട്ടി നില്പതും, ആണി പൂണ്ട കൈ തട്ടുന്നു നോട്ടം എന്തു മാതൃക! ഹാ! നിന്‍ പ്രിയ രക്ഷകന്നു ഉള്ളത്തെത്തുറക്കുക
Malayalam