അഗ്നി ജ്വാലക്കൊത്ത

Malayalam Christian Song

അഗ്നി ജ്വാലക്കൊത്ത കണ്ണുകളാല്‍ ഹൃദയത്തിന്‍ ഉള്‍പ്പൂവറിയുന്ന നാഥാ വേള്ളോടിന്‍ സമമാം പൊന്‍ പാദത്തില്‍ ഏഴയെ സര്‍വ്വവും സമര്‍പ്പിക്കുന്നു (2) (അഗ്നി..) 1 തിരുനാവിലോതിയ വചനങ്ങളാല്‍ തിരുഹിതം പോലെ കാത്തിടുവാന്‍ (2) തിരുശക്തിയാലീ ഏഴയെന്നെ തിരുകൃപ കൊണ്ടു നിറച്ചിടുക (2) (അഗ്നി..) 2 തിരു നാമത്തില്‍ ഞാന്‍ വേല ചെയ്തു തിരു ശക്തിയാല്‍ ഞാന്‍ യുദ്ധം ചെയ്യും (2) നിന്‍ സ്നേഹ മാധുര്യ ശബ്ദം കേട്ടു നിന്നോടു കൂടെ ഞാന്‍ യാത്ര ചെയ്യും (2) (അഗ്നി..) 3 സമ്പത്തും ദേഹവും ക്ഷയിച്ചിടിലും നിന്നെ തന്നെ ഞാന്‍ കാത്തിരിക്കും (2) നീയെന്നെ കൊന്നാലും ഒരു നാളില്‍ തേജസ്സിന്‍ ദേഹമായ്‌ നിന്നെ കാണും (2) (അഗ്നി..)
Malayalam