ദൂതര്‍ വാഴ്ത്തും ദൈവമേ

Malayalam Christian Song

ദൂതര്‍ വാഴ്ത്തും ദൈവമേ നിന്‍ നാമം ഞാനും വാഴ്ത്തട്ടെ, ദൂത മര്‍ത്യനാഥനേ നിന്‍ ഗീതം ഞാനും പാടട്ടെ. ഹല്ലേലൂയാ-ഹല്ലേലൂയാ-ആമേന്‍ 2 ഹാ! സെറാഫിമാര്‍ക്കഗാധ തത്വമുള്ള ദൈവമേ, ശക്തിജ്ഞാനത്തോടും ചെയ്ത സര്‍വ ക്രിയയാലുമേ, ഹല്ലേലൂയാ-ഹല്ലേലൂയാ-ആമേന്‍ 3 ദിവ്യപാലനം തിങ്ങുന്നു നിന്‍ വിസ്തീര്‍ണ്ണ രാജ്യത്തില്‍, അല്പപ്രാണിപോലും ഇന്നു നില്‍ക്കുന്നേ നിന്‍ നോട്ടത്തില്‍, ഹല്ലേലൂയാ-ഹല്ലേലൂയാ-ആമേന്‍ 4 സര്‍വ്വത്തില്‍ വച്ചും വിശേഷം ദിവ്യരക്ഷണ്യ കൃപാ കൂരിരുട്ടിലും പ്രകാശം ആര്‍ക്കു പാടാം ആ കൃപാ, ഹല്ലേലൂയാ-ഹല്ലേലൂയാ-ആമേന്‍ 5 സ്വര്‍ഗ്ഗത്തിന്‍ മഹത്വം വിട്ടു ക്രൂശിനോളം താഴുവാന്‍, പാപി ഞാന്‍ രക്ഷിക്കപ്പെട്ടു ആകയാല്‍ പാടുന്നു ഞാന്‍
Malayalam