നന്ദിയാലെന്നുള്ളം നിറയുന്നു

Malayalam Christian Song

നന്ദിയാലെന്നുള്ളം നിറയുന്നു നാഥാ ഇന്നയോളമെന്നെ കരുതിയതാല്‍ ദോഷിയാമെന്നെ നിന്‍ വന്‍ ദയയാല്‍ കുറവെന്യേ കാത്തുവല്ലോ (2) 1 ജീവിതയാത്രയിലനുദിനവും അതിശയമായെന്നെ നയിച്ചുവല്ലോ (2) ഒരു നിമിഷവുമീ ധരണിയിലലയാന്‍ അടിയനു നീ ഇടയേകിയില്ല (2) (നന്ദിയാലെ..) 2 തിരുകൃപയിന്‍ തണലൊരുക്കിയെന്നെ നിരന്തരമായ്‌ നീ മറച്ചുവല്ലോ (2) ആധികള്‍ വ്യാധികള്‍ ദുരിതങ്ങളകറ്റി ക്ഷേമമോടെന്നും നീ പുലര്‍ത്തിയല്ലോ (2) (നന്ദിയാലെ..)
Malayalam