നന്മയല്ലാതൊന്നും ചെയ്‌തിടാത്തവന്‍

Malayalam Christian Song

നന്മയല്ലാതൊന്നും ചെയ്‌തിടാത്തവന്‍ തിന്മയാകെ മായിക്കുന്നവന്‍ പാപമെല്ലാം മറക്കുന്നവന്‍ പുതുജീവനെന്നില്‍ പകരുന്നവന്‍ യേശു.. യേശു.. അവനാരിലും വലിയവന്‍ യേശു.. യേശു.. അവനാരിലും മതിയായവന്‍ 1 ദൈവത്തെ സ്‌നേഹിക്കുമ്പോള്‍ സര്‍വ്വം നന്മയ്‌ക്കായ് ഭവിച്ചിടുന്നു തിരുസ്വരമനുസരിച്ചാല്‍ നമുക്കൊരുക്കിടുമവനധികം കൃപയരുളീടുമേ ബലമണിയിക്കുമേ മാറാ മധുരമായ് മാറ്റീടുമേ (നന്മ..) 2 ഇരുള്‍ നമ്മെ മൂടിടുമ്പോള്‍ ലോക വെളിച്ചമായവനണയും രോഗികളായിടുമ്പോള്‍ സൗഖ്യദായകനവന്‍ കരുതും അവന്നാലയത്തില്‍ സ്വര്‍ഗ്ഗനന്മകളാല്‍ നമ്മെ നിറച്ചീടുമനുദിനവും (നന്മ..) 3 കണ്ണുനീര്‍ താഴ്വരകള്‍ ജീവജലനദിയാക്കുമവന്‍ ലോകത്തിന്‍ ചങ്ങലകള്‍ മണിവീണയായ് തീര്‍ക്ക
Malayalam