നല്ല പോരാട്ടം പോരാടി ഓട്ടമോടിടാം

Malayalam Christian Song

നല്ല പോരാട്ടം പോരാടി ഓട്ടമോടിടാം വല്ലഭന്‍റെ നല്ല പാത പിന്‍തുടര്‍ന്നിടാം ഭാരം പാപം തള്ളി ലക്ഷ്യം നോക്കി നേരെ മുന്നോട്ടോടി ഓട്ടം തികയ്ക്കാം 1 ഓട്ടക്കളത്തില്‍ ഓടുന്നോര്‍ അനേകരെങ്കിലോ വിരുതു പ്രാപിക്കുന്നതേകന്‍ മാത്രമല്ലയോ - (ഭാരം..) 2 പിന്നിലുള്ളതൊക്കെയും മറന്നു പോയിടാം മുന്നിലുള്ള ലാക്കിലേക്കു നേരെ ഓടിടാം - (ഭാരം..) 3 ആശ ഇച്ഛയൊക്കവേ അടക്കി ഓടുകില്‍ ആശ വെച്ച പന്തയപ്പൊരുള്‍ ലഭിച്ചിടും - (ഭാരം..) 4 ഏതു നേരത്തും പിശാചിടര്‍ച്ച ചെയ്തിടും ഭീതി വേണ്ട ദൂതരുണ്ടു കാത്തുകൊള്ളുവാന്‍ - (ഭാരം..) 5 കാടുമേടു കണ്ടു സംശയിച്ചു നില്‍ക്കാതെ ചാടി ഓടി പോകുവാന്‍ ബലം ധരിച്ചിടാം - (ഭാരം..) 6 ഓട്ടം ഓടുവാന്‍ അനേകര്‍ മുന്‍വ
Malayalam