നാട്ട-അടതാളം

Malayalam Christian Song

നാട്ട-അടതാളം പല്ലവി സര്‍വ്വ മാനുഷരേ പരന്നു-പാടി സന്തോഷത്തോടു വന്ദിച്ചീടുവിന്‍ ചരണങ്ങള്‍ 1 സേവിപ്പിന്‍ ആനന്ദിച്ചവനെ-ഗീതം ചേലോടു പാടി തന്‍ മുന്‍-വരുവിന്‍ സര്‍വ്വലോകനാഥന്‍ യഹോവാ-ഇതു ചന്തമോടാര്‍ത്തു വന്ദിച്ചീടുവിന്‍ -- (സര്‍വ്വ..) 2 നമ്മുടെ നിര്‍മ്മിതാവെഹോവ-എന്നാല്‍ നാമവനാടും ജനങ്ങളുമാം തന്മഹത്വത്തെ പാടി നിങ്ങള്‍ - ഇന്നു തന്‍ഗൃഹവാതില്‍ക്കകത്തു വരീന്‍ -- (സര്‍വ്വ..) 3 നാമകീര്‍ത്തനം പാടീടുവിന്‍-നിങ്ങള്‍ നന്ദിയോടുള്‍ പ്രവേശിച്ചിടുവിന്‍ നാഥനായ ത്രിയേകദൈവം-എത്ര നല്ലവനെന്നു ചിന്തിച്ചീടുവിന്‍ -- (സര്‍വ്വ..) 4 എത്ര കാരുണ്യശാലി പരന്‍-സത്യം എന്നും തനിക്കുള്ളതെന്നറിവിന്‍ ക്രിസ്തനും താതാത്മാക്കള്‍ക്കുമെ നിത
Malayalam