നിനക്കായ് കരുതുന്ന ദൈവം

Malayalam Christian Song

നിനക്കായ് കരുതുന്ന ദൈവം നിന്നെ കാക്കുന്ന ദൈവം നിന്‍ ആകുലമെന്തിന് ആകുലമെന്തിന് ഈ ജീവിത യാത്രയില്‍ (2) നിനക്കായ് കരുതുന്ന ദൈവം 1 വയലിലെ താമരയെയും ആകാശത്തിലെ പറവകളെയും (2) പോറ്റുന്ന ദൈവം ഇന്നുമെന്നും നിന്നെ കരുതിടുമേ (2) നിനക്കായ് കരുതുന്ന ദൈവം 2 കുരുകില്‍ തന്‍ കുഞ്ഞിനെപ്പോലെ അമ്മ തന്‍ പൈതല്‍ പോലെ (2) കാക്കുന്ന ദൈവം ഇന്നുമെന്നും നിന്നെ നടത്തിടുമേ (2) നിനക്കായ് കരുതുന്ന ദൈവം
Malayalam
1 views