നിൻ സ്നേഹം എന്നും

Malayalam Christian Song

നിൻ സ്നേഹം എന്നും ഞാൻ ധ്യാനിക്കുന്നില്ലെങ്കിൽ എൻ മാനസം എന്തിൻ എനിക്കു നിൻ സ്നേഹം എങ്ങും ഞാൻ ആലപിച്ചില്ലെങ്കിൽ ഈ അധരങ്ങൾ എന്തിൻ എനിക്കു ഈ ജീവിതം എന്തിൻ എനിക്കു 1.ശത്രുവാം എന്നെ നിൻ പുത്രനാക്കീടുവാൻ സ്വ പുത്രനെ നൽകിയ ദൈവസ്നേഹം കാൽവറി ക്ര്യൂശിലെൻ രക്ഷക്കായ് മരിച്ചു മൽ ശിക്ഷകൾ നീക്കിയ സ്നേഹം;- നിൻ സ്നേഹം 2.ശത്രുവിനസ്ത്രങ്ങൾ എന്മേൽ പതിക്കാതെ മാത്രതോറും താങ്ങി നടത്തും സ്നേഹം താതൻ വലഭാഗേ പക്ഷവാദം ചെയ്യതു സദാ ജീവിക്കുന്ന സ്നേഹം;- നിൻ സ്നേഹം 3.മേഘത്തിൽ എന്നെ തൻഭവനം ചേർക്കുവാൻ വേഗത്തിൽ വന്നീടും പ്രിയൻ സ്നേഹം ആനന്ദം നിറഞ്ഞെന്നും അവിടെയും പാടുമി അനന്തമാം ഗാനം ദൈവസ്നേഹം;- നിൻ സ്നേഹം
Malayalam