നിശ്ചയം യേശു എന്‍റെ സ്വന്തം

Malayalam Christian Song

നിശ്ചയം യേശു എന്‍റെ സ്വന്തം ദിവ്യ മഹത്വ അനുഭവം; രക്ഷിച്ചു എന്നെ വീണ്ടെടുത്തു ദ്വിജനായ്‌ രക്തത്തില്‍ കുളിച്ചു ഇതെന്‍റെ സാക്ഷി എന്‍ ഗീതമേ ഈശോയെ വാഴ്ത്തും എന്നെന്നേയ്ക്കും ഇതെന്‍റെ സാക്ഷി എന്‍ ഗീതമേ ഈശോയെ വാഴ്ത്തും എന്നെന്നേയ്ക്കും 2 പൂര്‍ണ്ണമാം താഴ്മ ആനന്ദം താന്‍ സന്തോഷകാഴ്ച കാണുന്നേ ഞാന്‍; ദൂതരിറങ്ങി മേലില്‍ നിന്നു സ്നേഹത്തിന്‍ ശബ്ദം കേള്‍പ്പിക്കുന്നു (ഇതെന്‍റെ..) 3 പൂര്‍ണ്ണമാം താഴ്മ സ്വസ്ഥതയും യേശുവിലെനിക്കാനന്ദവും; കാത്തിരുന്നു ഞാന്‍ കണ്ണുയര്‍ത്തി സ്നേഹസമുദ്രേ മുങ്ങിയഹോ (ഇതെന്‍റെ..)
Malayalam