നീ പരദേവനഹോ നമുക്കു

Malayalam Christian Song

നീ പരദേവനഹോ നമുക്കു പരിപ്രാണനത്തിന്നധിപന്‍ മരണത്തില്‍ നിന്നൊഴിവു കര്‍ത്തനാ- മഖില ശക്താ നിന്‍ കരത്തിലുണ്ടനിശം (നീ..) 1 നാഥനനേ തന്നരികളിന്‍ (2) വന്‍ തലയെ തകര്‍ക്കും പിഴച്ചു നടക്കും അവന്‍റെ മുടികള്‍ (2) മൂടിയ നെറുകയെ തന്നെ മുടിക്കു- മാദി നാഥനോട് ചെയ്തതാമനിശം (നീ..) 2 ശ്രീ യെരുശാലെമിലുള്ള (2) നിന്‍ മന്ദിരം നിമിത്തം അരചര്‍ നിനക്ക് ഭയന്ന് തിരുമുല്‍ (2) കാഴ്ച കൊണ്ടുവരുമേശുവിന്നു ജയം യേശുവിന്നു ജയം യേശുവിന്നു ജയം (നീ..) 3 അംഗവരെ കല്ലേറ്റുന്ന (2) യൂദജന പ്രഭുക്കള്‍ സെബൂല പ്രഭുക്കള്‍ നഫ്താലി പ്രഭുക്കള്‍ (2) ഏകി നിന്‍റെ ബലമേകനാഥനടിയാര്‍ക്കു ചെയ്ത കൃപയോര്‍ത്തു നിന്‍ സതതം (നീ..)
Malayalam