പരലോകാധിപനേ പരനേ-വരണം

Malayalam Christian Song

പരലോകാധിപനേ പരനേ-വരണം തിരുഭവനേ അനുപല്ലവി പരനേ കൃപയായ്‌-തിരു മന്ദിരത്തില്‍ ഇറങ്ങി ആവസിക്കണമേ-പരനേ- (പര..) ചരണങ്ങള്‍ 1. പരത്തിലും ഭൂമിയിലും ഇതെന്യേ-പലലോകങ്ങളിലും ഒരു വിധം നിറഞ്ഞും-ഒന്നിലും അടങ്ങാ ഉന്നതനായവനേ-പരനേ- (പര..) 2. അടിയര്‍ക്കീ ആലയത്തെ ലഭിപ്പാന്‍-ഇടവരുത്തിയ നാഥാ അടിമകള്‍ നിന്നെ-അടിതൊഴുതിടുന്നേ അംഗീകരിക്കണമേ-പരനേ- (പര..) 3. തിരുകൃപ തിരുബലവും ദയയും-തിരുമഹിമയും ക്ഷമയും പരിചോടു പരനേ അരുളി ആലയത്തില്‍ നിറച്ചു വെച്ചീടണമേ-പരനേ- (പര..) 4. സ്തുതിജപം തിരുധ്യാനം പ്രസംഗം-ഇതു മുതല്‍ നിന്‍ ഭവനേ അധിക ഭക്തിയോടും-ശ്രദ്ധയോടും നടപ്പാന്‍ അധിവസിച്ചീടണമേ-പരനേ- (പര..) 5. നീതിയെ ധരിച്ചവരായ്‌ നിന്‍ ദാസര്‍-തിര
Malayalam