പല്ലവി

Malayalam Christian Song

പല്ലവി 1. പെന്തെക്കോസ്തിന്‍ ശക്തിയെ അയയ്ക്ക ദൈവമേ - നിന്‍ സ്വന്തദാസര്‍ക്കേറ്റം ജീവന്‍ ലഭ്യമാകുവാന്‍. 2. ലോകം തന്‍ വശത്തിലാക്കി നിന്‍ ജനങ്ങളെ - ആത്മ ദാഹമുള്ള ദൈവമക്കളെത്ര ദുര്‍ല്ലഭം. 3. കേടുപറ്റി നിന്‍ സഭയ്ക്കിതാകെ നാഥനേ - ദിവ്യ ചൂടു ലേശമില്ലയെന്നതെത്ര സങ്കടം. 4. പ്രാണനാഥനേ അയയ്ക്ക നിന്‍റെ ആവിയെ - തീരെ പ്രാണനറ്റ നിന്‍ സഭയുണര്‍ന്നു ജീവിപ്പാന്‍. 5. ഉജ്ജ്വലിച്ചുയര്‍ന്നിടേണമാത്മ പാവകന്‍ - മ- ഹാത്ഭുത പ്രകാശമോടു നിന്‍ സഭാന്തരേ. 6. നീക്കുക ഭയം സകല സംശയങ്ങളും - നിന്‍ ഭാഗ്യവാസത്താലെന്നുള്ളം സ്വര്‍ഗ്ഗമാക്കുക - പെന്തെ..
Malayalam