പാടി വാഴ്ത്തിടുന്നു ഞാന്‍

Malayalam Christian Song

പാടി വാഴ്ത്തിടുന്നു ഞാന്‍ എന്നേശു നായകനെ സ്തോത്രഗാനമേകിടും എന്നാത്മദായകന് ഇനി എന്നെന്നും നിന്നരികില്‍ ഞാന്‍ ആരധനാ ഗീതം പാടീടും (2) ഒരു മനമായ്‌ ഒരു സ്വരമായ്‌ സ്തോത്രഗാനമേകിടുന്നു (2) (പാടി..) 1 കാത്തു നിന്നീടും സ്നേഹം തന്‍ മാറില്‍ ചേര്‍ക്കും സ്നേഹം ഇന്നോര്‍ത്തു പാടി സ്തുതിക്കാം എന്നാത്മ നാഥനെ വാഴ്ത്താം ആനന്ദമായ് അണി ചേരാം യേശു നാധനായ്‌ ജീവിച്ചിടാം (2) (ഒരു മനമായ്‌..) 2 ജീവദായകനീശോ എന്നരികില്‍ അണയും നേരം എന്നാത്മ ദുഃഖങ്ങളെല്ലാം ഞാനവന്‍റെ മുമ്പില്‍ നല്‍കും സ്നേഹിതനായ്‌ കൈ പിടിക്കും സ്നേഹമോടവന്‍ താലോലിക്കും (2) (ഒരു മനമായ്‌..)
Malayalam