പാടും ഞാന്‍ യേശുവിന്

Malayalam Christian Song

പാടും ഞാന്‍ യേശുവിന് ജീവന്‍ പോവോളം നന്ദിയോടെ 1 പാടും ഞാനെന്നകതാരിലനുദിനം വാഴും ശ്രീയേശുവിന്- ഒരു കേടും കൂടാതെന്നെ പാലിക്കും നാഥനെ പാടി സ്‌തുതിക്കുമെന്നും 2 സ്വന്തജനമായ യൂദന്‍മാരെ തള്ളി- യന്ധതയില്‍ കിടന്നു - ബഹു സന്താപത്തോടുഴന്നിടും പുറജാതി സന്തതിയെ വീണ്ടോനേ 3 കാട്ടൊലിവിന്‍ ശാഖയായിരുന്നയെന്നില്‍ നല്ല ഫലം നിറപ്പാന്‍ - അവന്‍ വെട്ടിയിട്ടണച്ചെന്നെ നല്ലൊലിവിന്‍ തരു- വോടതു ചിന്തിച്ചെന്നും 4 കണ്‍മണിപോലെന്നെ ഭദ്രമായ് നിത്യവും കാവല്‍ ചെയ്‌തീടാമെന്നും - തന്‍റെ കണ്ണുകൊണ്ടെന്നെ നടത്തിടാമെന്നതും ഓര്‍ത്തതിമോദമോടെ 5 കാന്തനിവനതി മോദമോടെ മേഘ - വാഹനത്തില്‍ കയറി - തന്‍റെ കാന്തയോടുല്ലസിച്ചാനന്ദിപ്പാനെഴു- ന്നള്ളുന്
Malayalam