പാദമെന്യേഗതിമേ-ഇങ്ങി

Malayalam Christian Song

പാദമെന്യേഗതിമേ-ഇങ്ങി- പ്പാരിലില്ല വേറെ യാതൊന്നും താവക-പാദം 1 താതന്‍ വലത്തങ്ങു ദൂതഗണങ്ങളാല്‍ സാദരം പാടിപ്പുകഴ്ത്തിടും തിരു-പാദം 2 ഘോരമായ്‌ വാരിധി കമ്പംകൊണ്ടീടവേ പാരിലെന്നോണം സലിലേ നടകൊണ്ട-പാദം 3 വീശും പരിമളമേറും നറു തൈലം ആശയോടെ മേരി പൂശിച്ചുംബിച്ച നിന്‍-പാദം 4 പോക്കറ്റ എന്നുടെ മേല്‍വരും ശിക്ഷയെ നീക്കിടുവാന്‍ മരക്രൂശുമേന്തിപ്പോയ-പാദം 5 വാനമതിലിടം മാനവര്‍ക്കേകിടാന്‍ ആണികള്‍ക്കായ്‌ സ്വയം നീട്ടിക്കൊടുത്ത നിന്‍-പാദം 6 പാദേയണയുവോര്‍ക്കാമോദാല്‍ ദിവ്യപ്ര- സാദമരുളും ശ്രീയേശുമഹേശാ നിന്‍-പാദം
Malayalam