പുല്‍കൂട്ടില്‍ വാഴുന്ന പൊന്നുണ്ണി

Malayalam Christian Song

പുല്‍കൂട്ടില്‍ വാഴുന്ന പൊന്നുണ്ണി - നിന്‍ തൃപ്പാദം കുമ്പിട്ടു നില്‍ക്കുന്നു ഞാന്‍ (2) 1 മിന്നും നിലാവിന്‍റെ തൂവെള്ളി കൈകള്‍ നിന്‍ പരിപൂത മേനിയെ പുല്‍കിടുന്നു (2) ഊര്‍ന്നൂര്‍ന്നിറങ്ങുന്ന മഞ്ഞിന്‍ തരികളാല്‍ പൊന്നാട നെയ്യുന്നു പൂംചന്ദ്രിക (2) (പുല്‍കൂട്ടില്‍ വാഴുന്ന..) 2 നീലാംബരത്തിന്‍റെ നീര്‍ച്ചാല്‍ തെളിച്ചൊരു നീരാള മേഘം പതഞ്ഞു നിന്നു (2) നീളേ പരന്നു മഹാനന്ദ സന്ദേശം സര്‍വ്വേശ പുത്രന്‍ ജനിച്ചു ഭൂവില്‍ (2) (പുല്‍കൂട്ടില്‍ വാഴുന്ന..) 3 ഭൂമിയില്‍ ഈശ്വര പുത്രന്‍ ജനിച്ചപ്പോള്‍ പൂത്തിരി കത്തിച്ചില്ലാരുമാരും പൂവല്‍ മേയ് മൂടുവാന്‍ ശീതമകറ്റുവാന്‍ പൂഞ്ചേല നല്‍കിയില്ലാരുമാരും (2) (പുല്‍കൂട്ടില്‍ വാഴുന്ന..)
Malayalam