പെന്തക്കോസ്തുനാളില്‍ മുന്‍മഴ

Malayalam Christian Song

പെന്തക്കോസ്തുനാളില്‍ മുന്‍മഴ പെയ്യിച്ച പരമപിതാവേ പിന്‍ മഴ നല്‍ക പിന്‍ മഴ നല്‍കേണം മാലിന്യം മാറേണം നിന്‍ ജനമുണര്‍ന്നു വേല ചെയ്യുവാന്‍.. 1 മുട്ടോളം അല്ല അരയോളം പോരാ വലിയൊരു ജീവ നദി ഒഴുക്കാന്‍ നീന്തിയിട്ടില്ലാത്ത കടപ്പാന്‍ വയ്യാത്ത നീരുറവ ഇന്നു തുറക്ക നാഥാ (പെന്തക്കോസ്തു..) 2 ചലിക്കുന്ന എല്ലാ പ്രാണികളും ഇന്ന് ചലനം ഉണ്ടാക്കി ജീവന്‍ പ്രാപിപ്പാന്‍ ചൈതന്യം നല്‍കേണം നവജീവന്‍ വേണം നിത്യതയിലെത്തി ആശ്വസിച്ചിടാന്‍ (പെന്തക്കോസ്തു..) 3 സൈന്യത്താലുമല്ല ശക്തിയാലുമല്ല ദൈവത്തിന്‍റെ ആത്മ ശക്തിയാലത്രേ ആര്‍ത്തുപാടി സ്തുതിക്കാം ഹല്ലേല്ലുയ്യ പാടാം ആണിക്കല്ലു കയറ്റാം ദൈവസഭ പണിയാം (പെന്തക്കോസ്തു..)
Malayalam