പൊന്നേശു തമ്പുരാന്‍ നല്ലൊരു

Malayalam Christian Song

പൊന്നേശു തമ്പുരാന്‍ നല്ലൊരു രക്ഷകന്‍ എന്നെ സ്നേഹിച്ചു തന്‍ ജീവന്‍ വച്ചു 1. സ്വര്‍ഗ്ഗസിംഹാസനം താതന്‍റെ മാര്‍വ്വതും ദൂതന്മാര്‍ സേവയും വിട്ടെന്‍പേര്‍ക്കായ് ദാസനെപ്പോലവന്‍ ജീവിച്ചു പാപിയെന്‍ ശാപം ശിരസ്സതില്‍ ഏറ്റീടുവാന്‍ 2. തള്ളയെപ്പോല്‍ നമുക്കുള്ളൊരു രക്ഷകന്‍ കൊള്ളക്കാരന്‍ പോലെ ക്രൂശില്‍ തൂങ്ങി; ഉള്ളമുരുകുന്നെന്‍ ചങ്കു തകരുന്നെന്‍ കണ്ണു നിറയുന്നെന്‍ രക്ഷകനേ 3. എന്തൊരു സ്നേഹമീ സാധുവെ ഓര്‍ത്തു നീ സന്താപ സാഗരം തന്നില്‍ വീണു; എന്നെ വിളിച്ചു നീ; എന്നെ എടുത്തു നി- ന്നോമനപ്പൈതലായ്‌ തീര്‍ക്കേണമേ 4. പാപം ചെയ്യാതെന്നെ കാവല്‍ ചെയ്തീടുവാന്‍ സര്‍വ്വേശനേ കയ്യിലേല്‍പ്പിക്കുന്നു രാപ്പകല്‍ നീയെന്നെ വീഴ്ചയില്‍
Malayalam
16 views