പ്രാണനാഥാ യേശുദേവാ

Malayalam Christian Song

പ്രാണനാഥാ യേശുദേവാ ജീവൻ തന്ന എൻരക്ഷകാ നിൻ സ്നേഹം ഞാൻ പുകഴ്ത്തുന്നു നിൻ നാമം ഞാൻ ഉയർത്തുന്നു. 1.പാപകുഴിയിൽ വീണു ഞാൻ വലഞ്ഞപ്പോൾ കാണാതെ പോയൊരാടുപ്പോലലഞ്ഞപ്പോൾ തേടി വന്നു എന്നെ കണ്ടെത്തുവോളവും തോളിലേന്തുംതാൻ വീട്ടിലെത്തുവോളവും;- പ്രാണനാഥാ 2.വേഗം വന്നു എന്നെ തൻ ഭവനം ചേർക്കുമേ താതൻ മുമ്പിലെന്നെ ശുദ്ധയായ് നിറുത്തുമേ ആനന്ദത്താൽ നിറഞ്ഞെന്നും ഞാൻ പാടുമേ എൻപ്രിയൻ സ്നേഹം ആ സ്വർഗ്ഗീയസദസ്സില്ലും;- പ്രാണനാഥാ
Malayalam