പ്രാവിനെപ്പോലൊരു ചിറകുണ്ടായിരുന്നെങ്കില്‍

Malayalam Christian Song

പ്രാവിനെപ്പോലൊരു ചിറകുണ്ടായിരുന്നെങ്കില്‍ പര്‍വ്വതനിരകള്‍ താണ്ടി ഞാന്‍ പറന്നെങ്കില്‍ (2) പ്രിയന്‍ പൊന്‍മുഖം ആശയോടെ കാണുവാന്‍ പറന്നു പോകും പറന്നു പോകും പറന്നു പറന്നു പോകും ഞാന്‍ 1 കൊടുംകാറ്റില്‍ നിന്നും പെരുംകാറ്റില്‍ നിന്നും മരുഭൂമിയിലെ കൊടും ചൂടില്‍ നിന്നും ശരണം തിരഞ്ഞോടും മാന്‍പേട പോല്‍ മരണം കൊതിക്കും ഏലിയാവിനെപ്പോല്‍ മതിയാകുവോളം പ്രിയന്‍ കൂടിരിപ്പാന്‍ കൊതിയായരികില്‍ വരുവാന്‍ (പ്രാവിനെ..) 2 ശൌലിന്‍ ശരം പോലൊളിയമ്പൊരുക്കി ശൌര്യം തീര്‍ക്കാനൊരുങ്ങുന്നവരും അലറിയടുക്കും ബാലസിംഹങ്ങളും ഇടറി വീഴ്ത്താന്‍ തുടങ്ങുന്നവരും മതിയാകുവോളം പ്രിയന്‍ കൂടിരിപ്പാന്‍ കൊതിയായരികില്‍ വരുവാന്‍ (പ്രാവിനെ..)
Malayalam