ബലഹീനതയിൽ ബലമേകി

Malayalam Christian Song

ബലഹീനതയിൽ ബലമേകി ബലവാനായോൻ നടത്തിടുന്നു (2) കൃപയാലെ കൃപയാലെ കൃപയാല-നുദിനവും (2) ബലഹീനത... 1 എന്റെ കൃപ നിനക്കുമതി കർത്താവിൻ തിരുവചനം അനശ്വരമായ വചനമതേകി അതിശയമായി നടത്തിടുന്നു;- കൃപയാലെ... 2 ദുഃഖങ്ങളിൽ ഭാരങ്ങളിൽ കർത്താവു കരുതീടും ബലഹീനതയിൽ തികഞ്ഞുവന്നീടും തിരുശക്തി നാഥൻ പകർന്നീടും;- കൃപയാലെ... 3 യഹോവയെ കാത്തിരിപ്പോർ ശക്തിയെ പുതുക്കീടും കഴുകനെപ്പോലെ ചിറകടിച്ചുയരും തളർന്നുപോകാതെ ഓടീടും;- കൃപയാലെ... 4 വാഴ്ത്തീടുമെൻ ജീവകാലം എന്നേശുനായകനെ പ്രതികൂലമേറും ജീവിതമരുവിൽ പുലർത്തുന്നെൻ നാഥൻ ജയകരമായ്;- കൃപയാലെ...
Malayalam