ബലിപീഠത്തിലെന്നെ പരനെ

Malayalam Christian Song

ബലിപീഠത്തിലെന്നെ പരനെ അര്‍പ്പിക്കുന്നേ ഈ നല്‍നേരം അടിയനെ തിരുഹിതം പോലെ വഴിനടത്തിടേണമേ (2) Cho: കാല്‍വരിയില്‍ സ്നേഹമതേ കണ്ടു ഞാന്‍ നിന്‍ പാതേ ഓടി വന്നേ കഴുകുക നിന്‍ തിരുരക്തത്താലെ കറയില്ലാതെന്നുള്ളത്തെ 1. നീയില്ലാതെന്നയീ പാരില്‍ ഏതും ചെയ്തിടാനസാധ്യം നിറുത്തേണം വഴുതിടാതെന്നെ കാത്തു നിറുത്തി നിനക്കായ് -- (കാല്‍..) 2. സ്വയമെന്നില്‍ ചാമ്പലായ്‌ മാറാന്‍ ആത്മാവാം അഗ്നി കത്തിക്ക ജയമേറി ജഡം മുറ്റും മായാന്‍ ദേവാ അരുള്‍ പൊഴിക -- (കാല്‍..) 3. ദേഹവും ദേഹി ആത്മാവും എന്‍ പ്രിയനിനക്കെന്നും സ്വന്തം ആലയമാക്കിയ ഇപ്പോള്‍ ആശീര്‍വദിക്കേണമേ -- (കാല്‍..)
Malayalam