മഞ്ഞു പൊതിയുന്ന മാമരം

Malayalam Christian Song

മഞ്ഞു പൊതിയുന്ന മാമരം കോച്ചുന്ന മലനിര തിളങ്ങുന്ന ബേത്ലഹേമിൽ (2) യൗസേപ്പും മേരിയും മുട്ടി വിളിക്കുന്നു ഈ ലോകനാഥനിടം തരില്ലേ (2) (മഞ്ഞു..) 1 അകമേയിടമൊന്നുമില്ലെന്നറിഞ്ഞന്നു കാലിത്തൊഴുത്തൊന്നു അഭയമായ് മുന്നിൽ (2) പാരിന്‍റെ നാഥൻ പിറക്കും ഈ പുൽക്കൂട് മണ്ണിന്‍റെ മക്കൾക്കടങ്ങാത്തനുഗ്രഹം (2) (മഞ്ഞു..) 2 ഹേമന്തരാവിന്നൊരാന്ദമായന്നു ഹർഷം വിതയ്ക്കാൻ ജനിച്ചോരെൻ നാഥാ (2) ആമോദം പൂക്കുന്ന കദനം തളിർക്കുന്ന മർത്യന്‍റെ സ്വപ്നങ്ങൾക്കൊടുങ്ങാത്ത സായൂജ്യം (2) (മഞ്ഞു..)
Malayalam