മണിരങ്ക - ആദിതാളം

Malayalam Christian Song

 മണിരങ്ക - ആദിതാളം പൊന്നിനെക്കാള്‍ വിലയേറിയതാകും ദൈവ വചനമതിനു - സമം മന്നിലെങ്ങുമില്ലൊന്നും ദൈവദത്തമായൊരു സ്വര്‍ഗ്ഗനിക്ഷേപമതു - (പൊന്നിനെ..) 2 ദൈവപിതാവിനു പാപികളോടുള്ള അത്ഭുതമാം സ്നേഹം - അതു ജീവദായകമാം ദിവ്യവചനത്തില്‍- വിളങ്ങുന്നു സ്പഷ്ടമായി - (പൊന്നിനെ..) 3 ജീവമൊഴിയാകും വേദപ്രമാണത്തില്‍ പ്രീയപ്പെടുന്നവര്‍ക്കു - സദാ ദൈവവചനമാകും യേശുരക്ഷകനില്‍ സ്നേഹം വളര്‍ന്നുവരും - (പൊന്നിനെ..) 4 പാപവിമോചനം ചിത്തവിശുദ്ധിയും ആത്മസന്തോഷമതും സദാ ആപത്തിലഭയവും ഇരുളില്‍ പ്രകാശവും നല്‍കുന്നു തിരുവചനം - (പൊന്നിനെ..) 5 സത്യവിശ്വാസികള്‍ ലോകത്തില്‍ സഹിക്കും സര്‍വ്വ ദുഃഖങ്ങളിലും അതു ഉത്തമാശ്വാസവും ആത്മീകബലമതും സര്‍വദാ നല്
Malayalam