മതിയായവന്‍ യേശു മതിയായവന്‍
ജീവിത യാത്രയില്‍ മതിയായവന്‍
പാപത്തിന്‍ ശമ്പളം മരണമെന്ന
ശാപത്തില്‍ കഴിയുവോരെ..
യേശുവാണ് ജീവന്‍ ജീവന്റെ അപ്പം
ജീവന്‍ തരാന്‍ യേശു മതിയായവന്‍ !
ഇരുളില്‍ വഴിതെറ്റി അലയുവോരെ
മരുഭൂമി യാത്രക്കാരേ..
യേശുവാണ് ദീപം നല്ലൊരു പാത
ജയമായ് നടത്തുവാന്‍ മതിയായവന്‍ !
പല വാതില്‍ തേടി വലഞ്ഞവരേ
ഫലമെന്യേ ഓടുവോരേ..
യേശുവാണ് വാതില്‍ നല്ലോരിടയന്‍
അരികില്‍ അണയ്ക്കുവാന്‍ മതിയായവന്‍
രോഗത്തിന്‍ ഭാരത്താല്‍ തളര്‍ന്നവരേ
ആശ നശിച്ചവരേ..
യേശുവാണ് വൈദ്യന്‍ സുഗന്ധ തൈലം
പകര്‍ന്നിടാന്‍ യേശു മതിയായവന്‍