മനസ്സൊരുക്കുക നാം ഒരു പുതുക്കത്തിനായ്

Malayalam Christian Song

മനസ്സൊരുക്കുക നാം ഒരു പുതുക്കത്തിനായ് കര്‍ത്തനേശു സാക്ഷികളായ് (2) ഒത്തു ചേര്‍ന്നിടാം ഒത്തു പാടിടാം കര്‍ത്തനേശു മഹത്വത്തിനായ് (2) 1 കണ്ണുനീരില്‍ നാം ഒരുമിച്ചു വിതച്ചിടുകില്‍ ആര്‍പ്പോടെ കൊയ്തെടുക്കും (2) ആത്മശക്തിയില്‍ അടരാടുമ്പോള്‍ അവനായ് നാം ജയമെടുക്കും (2) 2 നീര്‍ത്തോടൂകള്‍ തേടുന്ന മാന്‍പേടപോല്‍ അതിദാഹത്തോടെ നമ്മള്‍ (2) അത്മമാരിക്കായ് പ്രാര്‍ത്ഥിച്ചീടുമ്പോള്‍ അവന്‍ നമ്മെ നിറച്ചീടുമേ (2) 3 ദൈവ സ്നേഹത്തില്‍ നാമൊത്തു വളര്‍ന്നിടുമ്പോള്‍ ലോകര്‍ യേശുവേ അറിയും (2) സഭ ഏകമായ് ഒരു ദേഹമായ് പ്രഭ വീശണം ഇഹത്തില്‍ (2)
Malayalam
2 views