അത്ഭുതം യേശുവിന്‍ നാമം
ഈ ഭൂവിലെങ്ങും ഉയര്‍ത്തിടാം
1
എല്ലാരും ഏകമായ് കൂടി സന്തോഷമായ് ആരാധിക്കാം
നല്ലവനാം കര്‍ത്തനവന്‍ വല്ലഭനായ് വെളിപ്പെടുമേ (അത്ഭുതം..)
2
നീട്ടിയ തൃക്കരത്താലും പരിശുദ്ധാത്മ ശക്തിയാലും
തിരുവചനം അതിധൈര്യമായ് ഉരച്ചീടുക സഹോദരരേ (അത്ഭുതം..)
3
മിന്നല്‍പിണരുകള്‍ വീശും പിന്മാരിയെ ഊറ്റുമവന്‍
ഉണരുകയായ് ജനകോടികള്‍ തകരുമപ്പോള്‍ ദുര്‍ശക്തികളും (അത്ഭുതം..)
4
വെള്ളിയും പോന്നൊന്നുമല്ല ക്രിസ്തേശുവിന്‍ നാമത്തിനാല്‍
അത്ഭുതങ്ങള്‍ അടയാളങ്ങള്‍ നടന്നീടുമേ തന്‍ ഭുജബലത്താല്‍ (അത്ഭുതം..)
5
കുരുടരിന്‍ കണ്ണുകള്‍ തുറക്കും കാതു കേട്ടിടും ചെകിടര്‍ക്കുമെ
മുടന്തുള്ളവര്‍ കുതിച്ചുയരും ഊമരെല്ലാം സ്തുതി മുഴക്ക