യഹോവ ദൈവമാം വിശുദ്ധജാതി

Malayalam Christian Song

യഹോവ ദൈവമാം വിശുദ്ധജാതി നാം അവനവകാശമാം ജനം നാം (2) പരദേശികള്‍ നാം ഭാഗ്യശാലികള്‍ ഇതുപോലൊരു ജാതിയുണ്ടോ? - (യഹോവ..) 1 ആപത്തില്‍ നമ്മുടെ ദിവ്യ സങ്കേതവും ബലവും ദൈവം ഒരുവനത്രെ ആകയാല്‍ പാരിടം ആകെയിളകിലും നാമിനി ഭയപ്പെടുകയില്ല - (യഹോവ..) 2 അവനീ തലത്തില്‍ അപമാനം നമു - ക്കവകാശമെന്നോര്‍ത്തിടണം അവനായ്‌ കഷ്ടതയേല്‍ക്കുകില്‍ തേജസ്സില്‍ അനന്ത യുഗം വാണിടും നാം - (യഹോവ..) 3 നിര നിര നിരയായ്‌ അണി നിരന്നിടുവിന്‍ കുരിശിന്‍ പടയാളികളേ ജയ ജയ ജയ കാഹളമൂതിടുവിന്‍ ജയ വീരനാം യേശുവിന് - (യഹോവ..)
Malayalam