യേശു എൻ അടിസ്ഥാനം ആശ

Malayalam Christian Song

യേശു എൻ അടിസ്ഥാനം ആശ അവനിലത്രേ ആശ്വാസത്തിൻ പൂർണത യേശുവിൽ കണ്ടേ ഞാനും എത്ര മധുരമവൻ നാമമെനിക്കു പാർത്താൽ ഓർത്തു വരുന്തോറുമെൻ ആർത്തി മാഞ്ഞു പോകുന്നു ദുഃഖം ദാരിദ്ര്യമെന്നി- വയ്ക്കുണ്ടോ ശക്തിയെന്മേൽ കൈക്കു പിടിച്ചു നടത്തി- കൊണ്ടുപോകുന്നവൻ രോഗമെന്നെ പിടിച്ചെൻ ദേഹം ക്ഷയിച്ചാലുമേ വേഗം വരുമെൻ നാഥൻ ദേഹം പുതുതാക്കിടാൻ പാപത്താലെന്നിൽ വന്ന ശാപക്കറകൾ നീക്കി ശോഭിത നീതി വസ്ത്രം ആഭരണമായ് നല്കും വമ്പിച്ച ലോകത്തിര- ക്കമ്പം തീരുവോളവും മുമ്പും പിമ്പുമായവൻ അൻപോടെന്നെ നടത്തും ലോകമെനിക്കു വൈരി ലോകമെന്നെ ത്യജിച്ചാൽ ശോക മെന്തനിക്കതിൽ ഏതും ഭയപ്പെടാ ഞാൻ വെക്കം തൻമണവാട്ടി ആക്കിടും എന്നെ അന്ന് വാക്കുണ്ടെനിക്കു തന്‍റ
Malayalam