യേശുക്രിസ്തന്‍ തന്നെ പാപിക്കു

Malayalam Christian Song

"യേശുക്രിസ്തന്‍ തന്നെ പാപിക്കു ശരണം" - എന്ന രീതി പെന്തക്കോസ്തനുഗ്രഹം ഞങ്ങള്‍ക്കു തരിക അരുള്‍ക നിന്‍ ആവിയിന്‍ ശക്തിയെ നിറവായ് പാപത്തിന്‍ ബോധത്തെ ജനിപ്പിക്ക - ഹൃദയെ പുതുഹൃദയമതും - തരിക നീ സദയം ആശുദ്ധതയഖിലം - ദഹിപ്പിച്ചിടണമേ ചൊരിക നിന്‍ സ്നേഹത്തെ ഹൃദയത്തില്‍ സതതം വചനത്തിന്‍ ധൈര്യവും - ഏകുക ദയവായ്‌ സ്വര്‍ഗ്ഗ സന്തോഷത്താല്‍ - ഹൃദയത്തെ നിറയ്ക്ക തീര്‍ക്ക ഞങ്ങളെ നിന്‍ - സാക്ഷിയായ്‌ ദിനവും (പെന്തക്കോസ്ത..)
Malayalam