യേശുനാഥന്‍ ജയിക്കുന്നു ഹാലേലൂയാ
ഇഹലോകം മുഴുവനും-ഹാലേലൂയാ
1
ഓരോരോ രാജ്യങ്ങളില്‍ സുവിശേഷം
ഓടി നിറഞ്ഞീടുന്നു ഹാലേലൂയാ
ഏറെപ്പേരാണ്ടുതോറും ചേര്‍ന്നീടുന്നു
യേശുവിന്‍ സഭയിതില്‍ ഹാലേലൂയാ (യേശു..)
2
പേയിന്‍ മാര്‍ഗ്ഗങ്ങളെങ്ങും ക്ഷയിച്ചീടുന്നു
പേടിച്ചോടുന്നു സാത്താന്‍ ഹാലേലൂയാ
ശ്രീയേശു മാര്‍ഗ്ഗമെങ്ങും ബലപ്പെടുന്നു
തിരിയുന്നു ലോകരിതില്‍ ഹാലേലൂയാ (യേശു..)
3
ജാതിഭേദങ്ങള്‍ പലതു നീങ്ങിടുന്നു
ജയിക്കുന്നു സ്നേഹക്കൊടി ഹാലേലൂയാ
പാതകങ്ങള്‍ പാരില്‍നിന്നു കുറഞ്ഞീടുന്നു
ഫലിക്കുന്നു സുവിശേഷം ഹാലേലൂയാ (യേശു..)
4
ആലയങ്ങള്‍ ഉയരുന്നു യേശുവിന്നു
ആരാധനയേറുന്നു ഹാലേലൂയാ
നാലുപാടും വിഗ്രഹങ്ങള്‍ വീണിടുന്നു
നാശവഴി അടയുന്നു ഹാലേല